
കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ടൈംടേബിള്‍ പുറത്തിറക്കി റെയില്‍വേ. തിരൂരിലെ സ്‌റ്റോപ്പ് എടുത്തുമാറ്റി ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. 8 മണിക്കൂര്‍ 05 മിനിറ്റാണ് ട്രെയിനിന്റെ റണ്ണിങ് ടൈം.
തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. മടക്ക ട്രെയിന്‍ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20634 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗണ്‍ 8.17 / 8.20
തൃശൂര്‍ 9.22 / 9.24
ഷൊര്‍ണൂര്‍ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂര്‍ 12.03/ 12.05
കാസര്‍കോട് 1.25
ന്മ കാസര്‍കോട്തിരുവനന്തപുരം വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)
കാസര്‍കോട്2.30
കണ്ണൂര്‍3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊര്‍ണൂര്‍ 5.28/5.30
തൃശൂര്‍6.03 / 6..05
എറണാകുളം7.05 / 7.08
കോട്ടയം8.00 / 8.02
കൊല്ലം 9.18 / 9.20
തിരുവനന്തപുരം 10.35
വന്ദേഭാരത് ഉദ്ഘാടനം വലിയ രീതിയില്‍ നടത്താനാണ് റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എല്ലാ വിഭാഗം ജീവനക്കാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം നടക്കുക.
വന്ദേഭാരത് ട്രെയിനിനുള്ളിലെ അനൗണ്‍സ്‌മെന്റ് സന്ദേശങ്ങള്‍ മലയാളത്തില്‍ റിക്കോര്‍ഡ് ചെയ്യാനായി ചെന്നൈ ഐസിഎഫില്‍ നിന്ന് അയച്ചുകൊടുത്തിട്ടുണ്ട്. മെട്രോ മാതൃകയില്‍ അടുത്ത സ്റ്റേഷന്‍ സംബന്ധിച്ച അറിയിപ്പുകള്‍ കോച്ചിനുള്ളില്‍ ലഭിക്കും. 25ന് വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണു പ്രവേശനം.
