വനാട്ടില്‍ ഷിഗല്ല ബാധയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു


school 1

വനാട്ടില്‍ ഷിഗല്ല ബാധയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.


കോളിയാടി സ്‌കൂളില്‍ ഷിഗല്ല ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മൂന്നു പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ജൂണ്‍ 14 വരെ അവധി നല്‍കിയിരിക്കുന്നത്. മദ്രസകള്‍, അങ്കണവാടികള്‍, പഠന മുറികള്‍, ഹോസ്റ്റലുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

online news portal



Sharing is Caring