
കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കവർച്ച. പൂജ കഴിഞ്ഞ് പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വെച്ചതായിരുന്നു. അതുപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയത്. സ്വർണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഒരു ഭണ്ഡാരം പൊളിച്ച് ഇതിലെ പണവും അപഹരിച്ചിട്ടുണ്ട്.
മറ്റൊരു ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ച നിലയിലാണുള്ളത്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.അടുത്ത കാലത്തായി ഏറെ നവീകരണ പ്രവൃത്തികൾ നടത്തി വരുന്നതിനിടയിലാണ് കവർച്ച നടന്നിട്ടുള്ളത്. കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്ന്ന് വടകര പൊലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.

