ഹോളിവുഡിലെ പ്രമുഖ സിനിമ നിര്‍മ്മാണക്കമ്പനി സോണി പിക്‌ച്ചേഴ്‌സ് ഓരോ വര്‍ഷത്തിലും പുറത്തിറക്കുന്ന ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തമായ വിഷയങ്ങളില്‍ അതിഷ്ടിതമാണ്. സയന്‍സ് ഫിക്ഷനില്‍ ആക്ഷന്‍ കൂടി യോജിപ്പിച്ചാല്‍ ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാകുമെന്ന് തെളിയിച്ച ഈ അമേരിക്കന്‍ സിനിമ നിര്‍മ്മാണക്കമ്പനി പുതിയതായി നിര്‍മ്മിച്ച ചിത്രമാണ് റോബോ കോപ്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴില്‍ പുറത്തിറങ്ങിയ ആക്ഷന്‍ സയന്‍സ് ചിത്രമായ റോബോകോപിന്റെ വിജയത്തിനുശേഷം ആ പരമ്പരയില്‍ തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി തുടര്‍ച്ചയായി വന്നു. അഭൂതപൂര്‍വ്വമായ റോബോകോപിന്റെ വിജയം വീണ്ടുമൊരു ചിത്രം നിര്‍മ്മിക്കാന്‍ കാരണമായി കൊച്ചു കുട്ടികള്‍ മുതല്‍ വയോദികര്‍ വരെ ഇഷ്ടപ്പെടുന്ന ഈ ചിത്രം മനുഷ്യ സങ്കല്പത്തിനപ്പുറം നില്‍ക്കുന്ന ചിത്രമാണ്. റോബോകോപ് പരമ്പരയിലെ ഈ നാലാമത്തെ ചിത്രം. സയന്‍സിന്റെ പുതിയ കണ്ടുപിടുത്തമാണ് രണ്ടായിരത്തി മുപ്പതില്‍ ലോകത്ത് സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തുന്ന ഇലക്‌ട്രോണിക് യുഗത്തിന്റെ പുത്തന്‍ സാദ്ധ്യതകളാണ് ചിത്രം പങ്ക് വെയ്ക്കുന്നത്. അമേരിക്കന്‍ സിനിമയുടെ അതികായകനായ സംവിധായകന്‍ ജോസ് പതില്‍ഹ സംവിധാനം ചെയ്യുന്നു. ഈ ചിത്രം മിലിട്ടറിയില്‍ നിന്നും പിരിഞ്ഞു പോന്ന ഒരാള്‍ ഒരു അപകടത്തില്‍പെടുന്നു. അയാളുടെ ശരീരത്തിലേയ്ക്ക് ശാസ്ത്രജ്ഞന്‍ റോബോകോപ്‌നെ കടത്തി വിടുന്നു. പിന്നീടുണ്ടാകുന്ന മനുഷ്യപരിണാമമാണ് ചിത്രത്തിന്റെ കഥാഗതിയെ നയിക്കുന്നത്. ശാസ്ത്രകൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം സിനിമകാഴ്ചയുടെ ചക്രവാള സീമയില്‍ ജ്വലിക്കുന്ന ഈ നൂറ്റാണ്ടിലെ വിലപ്പെട്ട ഒരു അമൂല്യനിധിയാണ്. നൂറോളം കമ്പ്യൂട്ടര്‍ വിദഗ്ദ്ധരുടെ മേല്‍നോട്ടത്തിലാണ് റോബോ കോംപിന്റെ രംഗങ്ങള്‍ സൃഷ്ടിച്ചെടുത്തത്. ലോക പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ക്ക് വാലന്റെസ് ഡേ ദിവസമായ ഫെബ്രുവരി 14 ന് ലോകസിനിമയുടെ ചരിത്രത്തിലാദ്യമായി ലോകമെമ്പാടും ഓരേ ദിവസം തന്നെ റിലീസ്‌ചെയ്യും. നിര്‍മ്മാതാക്കളായ സോണി പിക്‌ച്ചേഴ്‌സ് നേരിട്ടാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
FLASHNEWS