ലോക കപ്പ്‌;അര്‍ജന്റീന ടീം പ്രഖ്യാപിച്ചു;മെസ്സി ആറാം ലോകകപ്പിന്


ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന 23-മത് ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുകയാണ്. ഇപ്പോഴിതാ പോരാട്ടത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതിഹാസ താരം ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച്‌ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി. ജൂലിയൻ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇത്തവണയും കളത്തിലിറങ്ങും.


നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആ ലോകകിരീടം നിലനിർത്താൻ തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്.റയല്‍ മാഡ്രിഡിന്റെ 18കാരൻ ഫ്രാങ്കോ മസ്റ്റന്റുവോനോക്ക് ടീമില്‍ ഇടം കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പ് ടീമില്‍ കളിച്ച മാർക്കോസ് അക്യുനയേയും ടീമില്‍ നിന്നും ഒഴിവാക്കി. റോമ താരം പൗലോ ഡിബാലയേയും ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. അള്‍ജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികള്‍.

online news portal



Sharing is Caring