ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട് :കെ മുരളീധരൻ

ലോകസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ടെന്ന് കെ മുരളീധരൻ എംപി. അധിക സീറ്റിന് ലീഗിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിക്ക് സീറ്റ് ആവശ്യപ്പെടാൻ അവകാശമുണ്ട് എന്നാൽ സീറ്റ് തന്നില്ലെങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പറയാൻ അവകാശമില്ലെന്ന് മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. മകൾക്കെതിരായ കേസിൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞ.

മക്കൾക്കെതിരെ അന്വേഷണം വന്നപ്പോൾ കോടിയേരി അവധിയെടുത്ത് മാറിനിന്നു മക്കളെ ന്യായീകരിക്കാൻ നിന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിനെ നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്തിനാണ് എപ്പോഴും മടിയിൽ കനമില്ല കനമില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കന്നതെന്ന് അദ്ദേഹം ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *