ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം. നാല് വിദേശ തൊഴിലാളികളും മൂന്ന് ഇസ്രായേലികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.ലെബനനിലേക്കുള്ള ഇസ്രായേല്‍ നുഴഞ്ഞുകയറ്റത്തിന് ശേഷം നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് ഇസ്രായേല്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആക്രമണത്തിന് മറുപടിയായി ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യം വച്ച് ലബനനിലുടനീളം ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ 24 പേര്‍ മരിച്ചതായി ലെബനന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
അതേസമയം, യുഎസ് നയതന്ത്രജ്ഞര്‍ ലെബനനിലും ഗാസയിലും വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.