
പഞ്ചാബിലെ ലുധിയാനയില്‍ മില്‍ക് പ്ലാന്റില്‍ വാതകം ചോര്‍ന്ന് ഒമ്ബതു പേര് മരിച്ചു. നിരവധി പേര് ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ലുധിയാനയിലെ ഷേര്‍പൂര്‍ ചൗകില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

ഗോയല്‍ മില്‍ക് പ്ലാന്റിലെ ശീതീകരണിയില്‍ നിന്നാണ് ഗ്യാസ് ചോര്‍ച്ച അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗ്യാസ് ചോര്‍ന്നതോടെ ഫാക്ടറിക്ക് 300 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
