ലാലിഗയില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയില്‍.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.മെട്രോപോളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയലാണ് ആദ്യം ഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ എഡർ മിലിറ്റാവോയാണ് റയലിനായി ഗോള്‍ നേടിയത്.
ഏയ്ഞ്ചല്‍ കൊറേയയാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഗോള്‍ സ്കോർ ചെയ്തത്. പോയന്‍റ് ടേബിളില്‍ റയല്‍ മാഡ്രിഡ് രണ്ടാമതും അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്താണ്.