ലയനത്തിന് പ്രസക്തിയില്ല: എം.എ ബേബി

തിരുവനന്തപുരം:സി.പി.ഐ-സി.പി.ഐ.എം. ലയനത്തിന് നിലവില്‍ പ്രസക്തിയില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐയുടെ മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തില്‍ അവഷ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ബേബിയുടെ പ്രതികരണം. ജനയുഗത്തിന്റെ മുഖപ്രസംഗം വിവാഹബന്ധം വേര്‍പിരിഞ്ഞിട്ട് വീണ്ടും ഒന്നിക്കണമെന്ന് പരസ്യമായി പറയുന്നതു പോലെയാണ്, പാര്‍ട്ടികളുടെ പിളര്‍പ്പിനു കാരണമായ സാഹചര്യങ്ങള്‍ക്ക് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഒന്നാകുന്നതിന് പ്രസക്തിയില്ല. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണന്നെും ബേബി വിശദമാക്കി.



Sharing is Caring