ലബ്‌നാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌


hisbullahisreyal

തെക്കന്‍ ലബ്‌നാനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ഏഴ് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാല് പേര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളതെന്ന് അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു.തെക്കന്‍ ലബ്‌നാനില്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ബുധനാഴ്ച തെക്കന്‍ ലെബനനില്‍ നടന്ന ‘യുദ്ധത്തിനിടെ’ 29 കാരനായ സൈനികന്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

online news portal



Sharing is Caring