ലബനാനില്‍ പത്ത് ദിവസത്തേക്ക് വെടിനിര്‍ത്തല്‍; വെളിപ്പെടുത്തി ട്രംപ്


online news portal

ലബനാനില്‍ 10 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍-ലബനാന്‍ ധാരണയായതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര സമയം ഇന്ന് രാത്രി ഒമ്പത് (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30) മുതല്‍ കരാര്‍ പ്രാബല്യത്തിലാവും. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ലബനീസ് പ്രസിഡന്റ് ജോസഫ് ഔന്‍ എന്നിവരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നെന്നും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര സമയം ഇന്ന് രാത്രി ഒമ്പത് (ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 2.30) മുതല്‍ കരാര്‍ പ്രാബല്യത്തിലാവും.


ലബനാനില്‍ ഇന്ന് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. അടിയന്തര ദൗത്യത്തിന്റെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്.

online news portal

അതിനിടെ, ആക്രമണം അവസാനിപ്പിക്കാനുള്ള ധാരണ ഇറാന്‍ ലംഘിച്ചാല്‍ യുദ്ധം പുനരാരംഭിക്കാന്‍ യു എസ് സേന സന്നദ്ധമാവുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത് ഭീഷണി മുഴക്കി. തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ രണ്ടാഘട്ട സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത പാക് സൈനിക മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇറാന്‍ അധികൃതരുമായി സംസാരിച്ചതിനിടെയാണിത്.



Sharing is Caring