കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിൽ സെറിൻ ശിഹാബ് ആണ് നായിക. വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്ന രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് ടീസർ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ സോങ്ങിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. റോഷൻ മാത്യു നായകനായ ചിത്രത്തിൽ നന്ദു, ആനന്ദ് മന്മഥൻ,ജിയോ ബേബി,കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്, അമൽ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.













