റിലീസിന് തയ്യാറായി ചാമ്ബ്യൻ


n6940215191766377365402ac9c537883e898530650c8c70619185691f0333a962f0737ff2427105221df02

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച്‌ മലയാളത്തില്‍ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ചാമ്ബ്യൻ എന്ന തെലുങ്ക് ചിത്രമാണ്. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളില്‍ എത്തും. ചാമ്ബ്യനിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.


നായകൻ റോഷനൊപ്പം അവന്തികയാണ് ഗാന രംഗത്ത് ഉള്ളത്.റോഷൻ ആണ് ചിത്രത്തില്‍ അനശ്വര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്ബ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കണ്‍സെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോള്‍ കളിക്കാരനായാണ് റോഷൻ ചിത്രത്തില്‍ എത്തുന്നത്.

online news portal

കഥ – തിരക്കഥ – സംഭാഷണം – സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകള്‍: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കണ്‍സെപ്റ്റ് ഫിംസ്, നിർമ്മാതാക്കള്‍: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരണ്‍, DOP: Madhie ISC, സംഗീത സംവിധായകൻ – മിക്കി ജെ മേയർ, സഹ നിർമ്മാതാക്കള്‍: ഉമേഷ് കെ ആർ ബൻസാല്‍, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Sharing is Caring