
റഷ്യ-യുക്രൈന് യുദ്ധം നടക്കുന്നതിനിടയില്‍ കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി.
നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന് വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയ്ക്ക് കത്ത് കൈമാറി.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ജാപറോവ മീനാക്ഷി ലേഖിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ സഹായം നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി മീനാക്ഷി ലേഖി ട്വിറ്ററിലൂടെ അറിയിച്ചു.ജി-20 ഉച്ചകോടിയില്‍ സെലന്‍സ്കിയെ പങ്കെടുപ്പിക്കണമെന്ന ആവശ്യവും യുക്രൈന് ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ, ഇക്കാര്യത്തില്‍ രാജ്യത്തിന്റെ നിലപാട് ഇതുവരെ പുറത്തുവന്നിട്ടില്ല.
