റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു യുഎസ് ഉപരോധം: സെനറ്റില്‍ ബില്‍ അവതരിപ്പിച്ചു


n69349276417660203031783ca52552241e76cc4acbe5cf94c525bf9cf9e448fac286db35c60d4a36a1c0f4

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കു മേല്‍ സാമ്ബത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ബില്‍ രണ്ടു പാർട്ടികളിലെയും സെനറ്റർമാർ ചേർന്ന് അവതരിപ്പിച്ചു.റഷ്യ യുക്രൈനു എതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കു ആവശ്യമായ പണം തടയുക എന്നതാണ് ലക്‌ഷ്യം.ഒഹായോവില്‍ നിന്നുള്ള സെനറ്റർ ജോണ്‍ ഹഡ് (റിപ്പബ്ലിക്കൻ), പെൻസില്‍വേനിയയില്‍ നിന്നുള്ള സെനറ്റർ ഡേവ് മക്കോർമിക് (റിപ്പബ്ലിക്കൻ), മാസച്യുസെറ്സിലെ സെനറ്റർ എലിസബത്ത് വാറൻ (ഡെമോക്രാറ്റ്), കൊളറാഡോ സെനറ്റർ ക്രിസ്റ്റഫർ കോണ്‍സ് (ഡെമോക്രാറ്റ്) എന്നിവരാണ് അവതാരകർ.ഹസ്റ്റഡ് പറഞ്ഞു.


“റഷ്യൻ എണ്ണ വാങ്ങിയാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു ലോകത്തിനു വ്യക്തമായ സന്ദേശം അയക്കുകയാണ് ഞങ്ങള്‍.”എണ്ണ ആവശ്യമുള്ളവർക്ക് അമേരിക്കയില്‍ നിന്നു വാങ്ങാമെന്നു അദ്ദേഹം പറഞ്ഞു.റഷ്യയുടെ മേല്‍ ഉപരോധം ഉണ്ടെങ്കിലും അവരുടെ എന്ന അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്നുണ്ടെന്നു സെനറ്റർമാർ ചൂണ്ടിക്കാട്ടി.

online news portal

ഏറ്റവുമധികം വാങ്ങുന്നത് ഇന്ത്യ, ചൈന, തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ്. പല യൂറോപ്യൻ രാജ്യങ്ങളും വാങ്ങുന്നുണ്ട്.അതു യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു തടസ്സമാവുന്നു. അങ്ങിനെയുള്ള രാജ്യങ്ങള്‍ക്കു യുഎസ് സമ്ബദ് വ്യവസ്ഥയുമായി ബന്ധം സാധ്യമല്ലെന്നു വാറൻ ചൂണ്ടിക്കാട്ടി. “നമ്മള്‍ പുടിനെ തടഞ്ഞാല്‍ മാത്രമേ അദ്ദേഹം യുദ്ധം നിർത്തൂ.”



Sharing is Caring