റഷ്യയില്‍ കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയുടെ മൃതദേഹം അണക്കെട്ടില്‍ കണ്ടെത്തി

റഷ്യയിലെ ഉഫ നഗരത്തില്‍ നിന്ന് 19 ദിവസം മുൻപ് കാണാതായ 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടില്‍ നിന്ന് കണ്ടെത്തി.രാജസ്ഥാനിലെ ആള്‍വാർ ലക്ഷ്മണ്‍ഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിങ് ചൗധരി 2023-ലാണ് ബാഷ്കിർ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ എം ബി ബി എസ്. കോഴ്സിന് ചേർന്നത്.


ഈ വർഷം ഒക്ടോബർ 19-നാണ് ഇദ്ദേഹത്തെ ഉഫയില്‍ നിന്ന് കാണാതായത്. പാല്‍ വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് വിദ്യാർഥി രാവിലെ 11 മണിയോടെ ഹോസ്റ്റലില്‍ നിന്ന് പോയതെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് വിവരം. വൈറ്റ് നദിയോട് ചേർന്നുള്ള ഒരു അണക്കെട്ടില്‍ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയത്.


റഷ്യയിലെ ഇന്ത്യൻ എംബസ്സി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച ചൗധരിയുടെ മരണവിവരം കുടുംബത്തെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.ചൗധരിയുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, ഷൂസുകള്‍ എന്നിവ 19 ദിവസം മുൻപ് നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആള്‍വാർ പറഞ്ഞു. ദുരൂഹമായ സാഹചര്യത്തില്‍ കുട്ടിയ്ക്ക് എന്തോ അനിഷ്ട സംഭവം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സഹായം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് അഭ്യർഥിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത പൂർണ്ണ ഗൗരവത്തോടെ അന്വേഷിക്കണം. കുടുംബത്തിന് മേലില്‍ നിങ്ങളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ ഓടേണ്ടിവരരുതെന്നും ആള്‍വാർ അദ്ദേഹം പറഞ്ഞു.


Sharing is Caring