റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ;ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥനെന്ന് എൽഡിഎഫ് നേതാവ് പി ജയരാജൻ. റവാഡയുടെ നിയമനം സർക്കാർ വിശദീകരിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസിനെ സംസ്ഥാന പൊലീസ് മേധാവി ആക്കിയുള്ള തീരുമാനം.സംസ്ഥാന പൊലീസ് മേധാവി നിയമനം യോഗ്യത അനുസരിച്ചാണെന്നും രാഷ്ട്രീയമായി കൈക്കൊണ്ട തീരുമാനമല്ലെന്നും പി ജയരാജൻ പറഞ്ഞു. ഭരണപരമായ തീരുമാനമാണെന്നും പാർട്ടിക്ക് പങ്കില്ല.

ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥന്മാർ കൂത്തുപറമ്പ് വെടിവെപ്പ് നടന്ന സ്ഥലത്തുണ്ടായിരുന്നെന്നും റവാഡ ചന്ദ്രശേഖറിൻ്റെ മുകളിലുള്ള ഉദ്യോഗസ്ഥരും അന്ന് സ്ഥലത്തുണ്ടായിരുന്നെന്നും പി ജയരാജൻ പറഞ്ഞു.‘റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. കൂത്ത്പറമ്പ് വെടിവെപ്പിലെ പ്രതിയാണ് റവാഡ ചന്ദ്രശേഖർ.

നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്’. പി ജയരാജൻ പറഞ്ഞു.ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. അതേസമയം നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *