കോഴിക്കോട്: കോഴിക്കോട് റയില്‍വെ ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ കേരളാ പൊലീസിന്റെ വിദഗ്ധ സംഘം ഇന്ന് എത്തും. ദ്വാരങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണം ഏതെന്ന് കണ്ടെത്താന്‍ തിരുവന്തപുരത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരും ഇന്ന് കോഴിക്കോട്ടെത്തും. കല്ലായി ഫറോക്ക് റെയില്‍ വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോടാണ് ട്രാക്കില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.