രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഒ​രു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ര്‍​ധ​ന. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഒ​രു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴ് ല​ക്ഷ​ത്തി​ല്‍​നി​ന്ന് എ​ട്ട് ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ച്ചു​യ​ര്‍​ന്നു. നിലവില്‍ 8,01,286 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 2,30,599 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 1,30,261 പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍ 1,07,051 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് രാ​ജ്യ​ത്തെ സ​ജീ​വ​മാ​യ കോ​വി​ഡ് കേ​സു​ക​ളി​ല്‍ 90 ശ​ത​മാ​ന​വും. ഇ​തി​ല്‍ 49 ജി​ല്ല​ക​ളി​ലാ​യാ​ണ് രാ​ജ്യ​ത്തെ 80 ശ​ത​മാ​ന​വും കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *