രാഹുൽ മാങ്കൂട്ടത്തിലിനോട് ജില്ല വിട്ടു പോകരുത് എന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം


Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടു പോകരുത് എന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക.ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം.


എന്നാൽ സെഷൻസ് ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. കേസിൽ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ അടുത്ത ദിവസം പത്തനംതിട്ടയിലെ വീട്ടിലെത്തി.

online news portal



Sharing is Caring