കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വി ഡി സതീശനും പത്ത് ജന്‍പഥില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരളത്തിലെ കെ പി സി സി അധ്യക്ഷന്‍ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും തീരുമാനം വൈകില്ലെന്ന് രാഹുല്‍ മറുപടി നല്‍കിയതായും സൂചനയുണ്ട്.
കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. കേരളത്തില്‍ പി എം ശ്രീ നടപ്പാക്കരുത് എന്ന നിലപാടില്‍ എ ഐ സി സി ഉറച്ചു നില്‍ക്കുകയാണ്. കേരളത്തില്‍ പി എം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് എ ഐ സി സി. പി എം ശ്രീ സംഘപരിവാര്‍ അജണ്ടയാണെന്ന നിലപാടിലാണ് നേതൃത്വമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.












