രാഷ്ട്രപതിയെ കാണാൻ മന്നും ഛദ്ദയും; പഞ്ചാബിൽ രാഷ്ട്രീയ പോര്


രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും എഎപി വിട്ട രാഘവ് ഛദ്ദ അടക്കമുള്ള എംപിമാരും. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളെ ഉപയോഗിക്കുന്നുവെന്ന് കാട്ടിയാണ് ഛദ്ദ അടക്കമുള്ളവർ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മെയ് അഞ്ചിന് രാവിലെ 10.50ന് ഛദ്ദയ്ക്കും മറ്റ് മൂന്ന് എംപിമാർക്കും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചതായി


രാഘവ് ഛദ്ദയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

online news portal

അതേസമയം മുഖ്യമന്ത്രി ഭഗവന്ത് മന്നിന് രാഷ്ട്രപതിയെ കാണാൻ ഉച്ചയ്ക്ക് 12 മണിക്കാണ് സമയം ലഭിച്ചത്. പഞ്ചാബ് എംഎൽഎമാർ തെരഞ്ഞെടുത്ത ആറ് എഎപി വിമത എംപിമാരെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള അനുമതിക്കായാണ് മൻ രാഷ്ട്രപതിയെ കാണുന്നത്.



Sharing is Caring