
ഈ വര്‍ഷം രാമനവമി സമയത്ത് ഹൗറ, ഹൂഗ്ലി, ദല്‍ഖോല എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഡിവിഷന് ബെഞ്ച് പശ്ചിമ ബംഗാള്‍ പോലീസിനോട് ഉത്തരവിട്ടു.

പശ്ചിമ ബംഗാളില്‍ രാമനവമി ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ ശുഭേന്ദു അധികാരി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
