രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

രാജ്യാന്തര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചാണ് രോഹിത് തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.

‘എന്റെ പ്രിയപ്പെട്ട ജേഴ്സിയില്‍ 15 വര്‍ഷം. ഇന്ത്യയ്ക്കായി ഞാന്‍ അരങ്ങേറ്റം കുറിച്ചിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്. ജീവിതത്തിലുടനീളം ഞാനത് മനസില്‍ താലോലിക്കും. ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാവാന്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും.’

‘ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമര്‍ശകരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാന്‍ പ്രാപ്തമാക്കുന്നത്. എല്ലാവര്‍ക്കും നന്ദി’ രോഹിത് കുറിച്ചു.

15 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2007 ജൂണ്‍ 23-ന് ബെല്‍ഫാസ്റ്റില്‍ നടന്ന ഒരു ഏകദിനത്തിനിടെ അയര്‍ലന്‍ഡിനെതിരെയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് രോഹിത്. ഇന്ന് ആരംഭിക്കുന്ന നാല് ദിവസത്തെ പരിശീലന മത്സരത്തില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലെസ്റ്റര്‍ഷെയറിനെ നേരിടും.

You may also like ....

Leave a Reply

Your email address will not be published.