
രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിപാടി ബഹിഷ്‌കരിച്ചില്ലായെങ്കില്‍ ഭരണഘടന ലംഘനം ആകും. ഭരണഘടനയില്‍ത്തൊട്ട് സത്യപ്രതിജ്ഞ നടത്തിയയാളാണ് താനെന്നും വി ശിവന്‍കുട്ടി പറഞ്ഞു.’ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി.
രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തന കേന്ദ്രമാക്കാന്‍ പറ്റില്ല. ആര്‍എസ്എസിലെ രണ്ട് പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ രാജ്ഭവനിലുണ്ട്. അവരാണ് ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗവര്‍ണറെ വഴിതെറ്റിക്കുന്നതും ഇവരാണ്’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെയും മന്ത്രി വിമര്‍ശിച്ചു.

നിര്‍ജീവമായി കിടക്കുന്ന സംഘടനയുടെ പേരിലാണ് സെനറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. ആര്‍എസ്എസ് കൊടിപിടിച്ച സഹോദരിയുടെ പടം അവിടെയും കൊണ്ടുവെച്ചുവെന്ന് മന്ത്രി പറഞ്ഞു.
