
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സച്ചിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. സച്ചിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഗെഹ്ലോട്ട് പക്ഷത്തിന്റെ നിലപാട്.
നിരാഹാര സമരം പാര്‍ട്ടി വിരുദ്ധ പരിപാടിയാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയാതെ പൊതുവേദിയില്‍ സച്ചിന്‍ പറഞ്ഞതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

