ന്യൂഡല്‍ഹി: ബാബാ രാംദേവ് മഹാത്മാ ഗാന്ധിയെ പോലെയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. സ്വതന്ത്ര്യ സമര സമയത്ത് ജയപ്രകാശ് നാരായണനും ഗാന്ധിയും പ്രവര്‍ത്തിച്ചതിനു തുല്യമായാണ് രാംദേവ് പ്രവര്‍ത്തിച്ചതെന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു
വോട്ടര്‍മാരെ ഉണര്‍ത്തിയതും ബിജെപിയെ അധികാരത്തിലേക്ക് എത്താന്‍ സഹായിച്ചതും രാംദേവാണെന്നും അതിനു അദ്ദേഹത്തിനോട് നന്ദിയുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിജയിച്ച ശേഷം രാംദേവ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സങ്കല്‍പൂര്‍ത്തി മഹോത്സവില്‍ പങ്കെടുക്കവെയാണ് ജെയറ്റ്‌ലിയുടെ അഭിപ്രായപ്രകടനം.