രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍


gasa 2

രണ്ടാംഘട്ട വെടിനിർത്തല്‍ ചർച്ചാനീക്കത്തിനിടയിലും ഗസ്സയില്‍ ആക്രമണം തുടർന്ന് ഇസ്രായേല്‍. വടക്കൻ ഗസ്സക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു.ലോകം തയ്യാറായില്ലെങ്കില്‍ ഹമാസിന്‍റ നിരായുധീകരണം ഇസ്രയേല്‍ നേരിട്ട് നടപ്പാക്കുമെന്ന് ഊർജമന്ത്രി ഏലി കോഹൻ. ലക്ഷത്തിലേറെ കുട്ടികള്‍ ഇപ്പോഴും പോഷകാഹാരക്കുറവിന്‍റെ പിടിയിലെന്ന് ലോകാരോഗ്യ സംഘടന. ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രയേല്‍ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.


രണ്ടാം ഘട്ടവെടിനിർത്തലിനായി പല തലങ്ങളില്‍ ചർച്ച പുരോഗമിക്കുമ്ബോഴും ഗസ്സയില്‍ ആക്രമണം തുടരുകയാണ് ഇസ്രായേല്‍. വടക്കൻ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഫലസ്തീനി കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഖാൻ യൂനുസിന് നേരെയും രാത്രി ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതിശൈത്യം തുടരുന്ന ഗസ്സയില്‍ ഇസ്രയേലിന്‍റെ സഹായവിലക്ക് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കിയെന്ന് യു.എൻ ഏജൻസികള്‍ ചൂണ്ടിക്കാട്ടി. താല്‍ക്കാലിക താമസ സംവിധാനങ്ങള്‍, പുതപ്പ്, ഇന്ധനം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന അഭ്യർഥന ഇസ്രായേല്‍ തള്ളുകയാണ്.

online news portal

വെടിനിർത്തല്‍ തുടരുന്നതിനിടയിലും ഗസ്സയില്‍ പട്ടിണിയും പോഷകാഹാര കുറവും വലിയ വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയസസ് പറഞ്ഞു. ഒരു ലക്ഷം കുഞുങ്ങള്‍ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.രണ്ടാം ഘട്ട വെടിനിർത്തലിനായുള്ള മുന്നൊരുക്ക ചർച്ചകള്‍ മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും തമ്മില്‍ തുടരുകയാണ്. ഹമാസിന്‍റെ നിരായുധീകരണം സമയബന്ധിതമായിരിക്കണമെന്നും അത് നടപ്പായില്ലെങ്കില്‍ ഇസ്രായേലിന് ആക്രമണം പുനരാരംഭിക്കാമെന്നും തെല്‍ അവീവില്‍ സന്ദർശനം നടത്തുന്ന യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം പറഞു.

ഹമാസിന്‍റെ നിരായുധീകരണം ആവശ്യമെങ്കില്‍ ഇസ്രായേല്‍ തന്നെ നേരിട്ട് നടപ്പാക്കുമെന്ന് ഊർജ മന്ത്രി ഏലി കൊഹൻ പ്രതികരിച്ചു. അതിനിടെ,ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ നെതന്യാഹു പങ്കുവെക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ എൻബിസി ന്യൂസ് റിപ്പോർട്ട്ചെയ്തു. ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുമെന്ന ആശങ്ക മുൻനിർത്തിയാണ് ഇസ്രായേല്‍ നീക്കമെന്നും റിപ്പോർട്ടിലുണ്ട്.



Sharing is Caring