
വയനാട്ടില്‍ നടക്കുന്ന രക്ഷാപ്രവർത്തനത്തില്‍ പ്രവർത്തിക്കാൻ നാലു മന്ത്രിമാർ അവിടെ ക്യാമ്ബ് ചെയ്യും.എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ് റിയാസ് എന്നിവരാണ് ക്യാമ്ബ് ചെയ്യുന്നത്. വയനാട്ടില്‍ നടന്ന മന്ത്രി തലയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
മന്ത്രിമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരo തിരച്ചില്‍ നിർത്തുന്നതുവരെ വയനാട്ടില്‍ തുടരുo . രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിന് വേണ്ടി അവിടേയ്ക്കു എത്തിക്കും’. ഒപ്പം മുഖ്യമന്ത്രി ഇന്ന് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും.

