സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു. ബൃന്ദാ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം. പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദാ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.
മുഹമ്മദ് സലിം എം.എ ബേബി, എ വിജയരാഘവൻ, എന്നിവരുടെ പേരുകളാണ് നേതൃത്വത്തിനു മുന്നിലുള്ളത്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. താല്ക്കാലിക ചുമതലയാകും നൽകുക. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നുമാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.