യു.പിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

യു.പിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
രാവിലെ 7 മണിയോടെ വോട്ടിങ്ങ് ആരംഭിച
യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലടക്കം പത്ത് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണിയോടെ വോട്ടിങ്ങ് ആരംഭിച്ചു. യുപിയിലെ അസംഗഡ്, രാംപൂർ ലോക്സഭ മണ്ഡലങ്ങളിലേക്കും, പഞ്ചാബിലെ സിംഗ്രൂർ ലോക്സഭ മണ്ഡലത്തിൽക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്.
തൃപുര,ദില്ലി, ആന്ധ്രാ പ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ്. അഖിലേഷ് യാദവും, അസംഖാനും രാജിവെച്ച ഒഴിവിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ്. അഖിലേഷ് സ്ഥാനമൊഴിഞ്ഞ അസംഖഡിൽ ബന്ധുവും നേരത്തെ മൂന്നുവട്ടം എംപിയുമായിരുന്ന ധർമേന്ദ്ര യാദവാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി.

കഴിഞ്ഞ തവണ മത്സരിച്ച ഭോജ്പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാൽ യാദവാണ് ബിജെപിക്ക് വേണ്ടി മത്സര രംഗത്തുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എം.പി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സംഗ്രൂരിൽ ഉപതെരഞ്ഞെടുപ്പ്.തൃപുരയിലെ ടൗൺ ബർഡോ വാലിയിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി മാണിക് സാഹയ്ക്ക് ഉപതെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് വിജയം അനിവാര്യമാണ്.

You may also like ....

Leave a Reply

Your email address will not be published.