യു.എസ് – ഇറാന്‍ സൈനിക സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി പുതിയൊരു നയതന്ത്ര കരാറിലേര്‍പ്പെടാന്‍ ഇറാന്‍ ഭരണകൂടം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.വാര്‍ത്താ സമ്മേളനത്തിലാണ് അന്താരാഷ്ട്ര വിപണിയെയും എണ്ണവ്യാപാരത്തെയും സ്വാധീനിക്കുന്ന ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്.’വിപണിയില്‍ എണ്ണ സമൃദ്ധമാണ്. അതുകൊണ്ട് തന്നെ വില ഇടിയാന്‍ പോവുകയാണ്.
ഈ യുദ്ധം ഞങ്ങള്‍ അതിവേഗം അവസാനിപ്പിക്കും. ഒരു പുതിയ കരാറുണ്ടാക്കാന്‍ ഇറാന്‍ അത്രയധികം ആഗ്രഹിക്കുന്നുണ്ട്. എണ്ണവില വലിയ രീതിയില്‍ താഴുന്നത് നിങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ നേരിട്ട് കാണാം.’സംഘര്‍ഷത്തില്‍ അമേരിക്ക വിജയിക്കുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ട്രംപിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ യു.എസ് സെനറ്റ്.47 വോട്ടുകള്‍ക്കെതിരെ 50 വോട്ടുകള്‍ നേടിയാണ് സെനറ്റില്‍ പ്രമേയം പാസ്സായത്. ഇത് ട്രംപിന്റെ തന്നിഷ്ടപ്രകാരമുള്ള സൈനിക തീരുമാനങ്ങള്‍ക്ക് ഭരണഘടനാപരമായ വലിയൊരു തിരിച്ചടിയാണ്