യു.എസില്‍ ഹെലൻ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 64 ആയി. തെക്കു-കിഴക്കൻ യു.എസിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നാശംവിതച്ച ഹെലൻ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ബിഗ് ബെൻഡ് മേഖലയില്‍ മണിക്കൂറില്‍ 225 കിലോമീറ്റർ വേഗതയിലാണ് കരതൊട്ടത്.നോർത്ത് കാരലൈനയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. നിരവധി വീടുകള്‍ തകർന്നു.
ഹെലനെ തുടർന്നുണ്ടായ ശക്തമായ മഴ ജോർജിയ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിന് കാരണമായി. ആകെ 11000 കോടി ഡോളറിന്റെ നാശനഷ്ടം ഇതുവരെ ഉണ്ടായെന്നാണ് കണക്ക്. ഹെലന്റെ ശക്തി കുറഞ്ഞെങ്കിലും മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.