യുപിയിൽ 24-കാരിയെ ഫാംഹൗസിൽ കൂട്ടബലാത്സംഗം ചെയ്തു


rape 1

യുപിയിലെ അമ്രോഹയിലുള്ള ഫാംഹൗസിൽ വെച്ച് ഹരിയാന സ്വദേശിയായ 23 കാരിയെ രണ്ട് യുപി പോലീസുകാരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹസൻപുർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ് എന്നിവരും സിആർപിഎഫ് സബ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരുമാണ് അറസ്റ്റിലായത്.


ഖാൻപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉത്തരാഖണ്ഡ് സ്വതന്ത്ര എംഎൽഎ ഉമേഷ് ശർമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് ഹസൻപൂരിലെ ഫാംഹൗസ് എന്നാണ് റിപ്പോർട്ട്. സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മോഹിത് ആണ് തന്നെ സോണിപത്തിൽ നിന്ന് അമ്രോഹയിലേക്ക് കൊണ്ടുപോയതെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു. സിആർപിഎഫ് ഇൻസ്പെക്ടർ ലാലാറാം യാദവും അവരോടൊപ്പം പിന്നീട് യാത്രയിൽ ചേരുകയായിരുന്നു.പിന്നീട് ജുൽപുരി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ എത്തിയതായും അവിടെ യുപി പോലീസ് സബ് ഇൻസ്പെക്ടർ സഞ്ജയ് തോമറും കോൺസ്റ്റബിൾ പ്രമോദും അവരോടൊപ്പം ചേർന്നതായും സ്ത്രീ ആരോപിച്ചു.


സംഭവത്തിന് മുമ്പ് സംഘം മദ്യപിച്ചിരുന്നതായും ആരോപിക്കപ്പെടുന്നു.ഫാം ഹൗസിൽ രണ്ട് മുറികൾ ബുക്ക് ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നീട് മോഹിത്, ലാലാറാം, സഞ്ജയ് എന്നിവർ തന്റെ മുറിയിൽ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. നാലാം പ്രതിയായ പ്രമോദ് മുറിയിൽ കയറിയപ്പോൾ അയാളെ തള്ളിമാറ്റി അകത്ത് കയറി പൊട്ടിയ യുവതി അമ്രോഹ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ഗൂഗിളിൽ തിരഞ്ഞ് പോലീസിനെ അറിയിച്ചു.



Sharing is Caring