യുദ്ധം അവസാനിപ്പിക്കാന്‍ മെച്ചപ്പെട്ട മാര്‍ഗം കണ്ടെത്താന്‍ തന്റെ രാജ്യം തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍


യുദ്ധം അവസാനിപ്പിക്കാന്‍ മെച്ചപ്പെട്ട മാര്‍ഗം കണ്ടെത്താന്‍ തന്റെ രാജ്യം തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.ഇറാന്‍ എപ്പോഴും സംഭാഷണത്തിന്റെയും വിട്ടുവീഴ്ചയുടെയും പാത പിന്തുടര്‍ന്നിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.


ആവശ്യമായ കരാറുകളും രേഖകളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, ഈ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നു അദ്ദേഹം പറഞ്ഞു.അതേസമയം, തിങ്കളാഴ്ച, ബന്ദര്‍ അബ്ബാസിനും അവിടുത്തെ വിമാനത്താവളത്തിനും സമീപം യുഎസ് ആക്രമണം നടത്തി. തെക്കന്‍ ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതായി യുഎസ് സൈന്യം പിന്നീട് സ്ഥിരീകരിച്ചു.

online news portal



Sharing is Caring