പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് സന്ദർശത്തിന് അനുമതി നിഷേധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശൻ വിസമ്മതിച്ചത്. മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശൻ വഴങ്ങിയില്ലെന്നാണ് വിവരം.
അതേസമയം പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനുമായി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനോടൊപ്പം മാധ്യമങ്ങളെ കാണവേ വെള്ളാപ്പള്ളി നടേശൻ രൂക്ഷവിമർശനമാണ് കോൺഗ്രസിനെതിരെ ഉന്നയിച്ചത്. കോൺഗ്രസ് ചത്ത കുതിരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതുപക്ഷം വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ഡോ പി സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.