യുഎസ് – ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് ട്രംപ്


america iran

യുഎസ് – ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വേഴ്‌സായ് കൊട്ടരത്തില്‍ വച്ചാണ് ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതായി ട്രംപ് തന്നെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.


അതേസമയം ഇതേ കരാറില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാനും ഒപ്പുവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഫ്രാന്‍സില്‍ വച്ച് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇറാനിലേക്ക് യുഎസ് അയച്ചുനല്‍കിയതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.അതേസമയം IRNA പുറത്തുവിട്ട ചിത്രങ്ങളില്‍ ഫാര്‍സിയില്‍ എഴുതിയിരിക്കുന്ന കരാര്‍ പിടിച്ചു നില്‍ക്കുന്ന പെസെഷ്‌ക്കിയാനെയാണ് കാണാന്‍ കഴിയുന്നത്. ഈ കരാറിന് താഴെയായി ട്രംപിന്റെ ഒപ്പും കാണാം.

online news portal

800 വാക്കുകളുള്ള കരാറില്‍ 14 നിര്‍ദേശങ്ങളാണുള്ളതെന്നാണ് വിവരം. ഇതില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കുന്നതടക്കമാണ് പരാമര്‍ശിക്കുന്നത്. പുതിയ കരാര്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുമെന്ന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രതികരിച്ചിരുന്നു.



Sharing is Caring