യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍

ദില്ലി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ബോളിവുഡ് സിനിമാ താരം സല്‍മാന്‍ ഖാന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്റെ പ്രതികരണം.


സ്‌ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണെന്നും തൂക്കിലേറ്റേണ്ടത് ടൈഗര്‍ മേമനെയാണെന്നും സല്‍മാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു.


സഹോദരന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടും ഒളിവില്‍ കഴിയുന്ന ടൈഗര്‍ മേമനെ ചെന്നായോടാണ് സല്‍മാന്‍ ഉപമിച്ചത്. ടൈഗര്‍ പാകിസ്ഥാനില്‍ ഉണ്ടോയന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്ഥിരീകരിക്കണമെന്നും സല്‍മാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

യാക്കൂബ് മേമന്റെ ശിക്ഷക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് സല്‍മാന്‍ ഖാന്റെ ട്വീറ്റ്. ഈ മാസം 30 നാണ് യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുക.


Sharing is Caring