മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി റിലയൻസ് ജിയോ; മറ്റ് ടെലികോം കമ്ബനികളും നിരക്ക് വര്‍ധനക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മൊബൈല്‍ റീചാർജ് നിരക്കുകള്‍ കുത്തനെ കൂട്ടി റിലയൻസ് ജിയോ. 12 മുതല്‍ 27 ശതമാനം വരെ വർധനയാണ് റീചാർജ്ജ് നിരക്കുകളില്‍ കമ്ബനി വരുത്തിയിരിക്കുന്നത്.
ജൂലൈ മൂന്ന് മുതല്‍ നിരക്ക് വർധന പ്രാബല്യത്തില്‍ വരുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. അതേസമയം, നിരക്ക് വർധിപ്പിച്ചത് കൂടാതെ അണ്‍ലിമിറ്റഡ് 5ജി സേവനങ്ങളിലും ജിയോ മാറ്റം വരുത്തിയിട്ടുണ്ട്.
ഡാറ്റ ആഡ് ഓണ്‍ പാക്കിന്റെ നിരക്ക് 15 രൂപയില്‍ നിന്നും 19 രൂപയാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 27 ശതമാനം വർധനയാണ് പ്ലാനില്‍ വന്നിരിക്കുന്നത്.ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്.

1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി. 20 മുതല്‍ 21 ശതമാനത്തിന്റെ വരെ വർധനയാണ് പ്ലാനുകളില്‍ വരുത്തിയിരിക്കുന്നത്.ഇനി മുതല്‍ 2 ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച്‌ റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ കിട്ടു. മുമ്ബ് ഒന്നര ജി.ബി ഡാറ്റ ലഭിക്കുന്ന പ്രതിദിന പ്ലാൻ ഉപയോഗിച്ച്‌ റീചാർജ് ചെയ്തവർക്കും ഈ സൗകര്യം ലഭിക്കുമായിരുന്നു.2021 ഡിസംബറിലാണ് ഇതിന് മുമ്ബ് ജിയോ നിരക്കുകള്‍ ഉയർത്തിയത്. ജിയോക്ക് പിന്നാലെ വോഡഫോണ്‍-ഐഡിയയും എയർടെലും റീചാർജ് നിരക്കുകള്‍ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *