മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരുവേദിയില്‍


n6930634891765772718947d50a63d7326aac4d39fc5fbf16aa358231a972ef9dd33b47c7c9f60f9c4691c2

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരുവേദിയില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ മെസിയെ സ്വീകരിക്കാനും കാണാനും സച്ചിനെത്തി.ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ഇരുവരെയും സ്വീകരിച്ചത്.


സച്ചിന്‍, മെസ്സിക്ക് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയാണു സമ്മാനിച്ചത്. മെസ്സി അര്‍ജന്റീനയുടെ ലോകകപ്പ് ജഴ്‌സി സച്ചിന് കൈമാറി. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെയും മെസ്സി കണ്ടു. ഛേത്രിയെ കണ്ട ഉടനെ മെസ്സി കെട്ടിപ്പിടിച്ചത് ആരാധകര്‍ക്ക് വിരുന്നായി.മെസ്സിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ മത്സരത്തില്‍ ഛേത്രി പന്തു തട്ടിയിരുന്നു. മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലെ വേദിയിലും ഛേത്രിയെത്തി.

online news portal

അര്‍ജന്റീന ടീമിന്റെ ജഴ്‌സി മെസ്സി ഛേത്രിക്കും സമ്മാനിച്ചു. ഛേത്രിക്കൊപ്പം സെല്‍ഫിയെടുത്താണ് മെസി മടങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി മുംബൈയിലെത്തി മെസ്സിയെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തിങ്കളാഴ്ച മെസ്സി ദില്ലിയിലെത്തുമ്ബോള്‍ കോലിയും എത്തിയേക്കും.



Sharing is Caring