
കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ റിപ്പോർട്ടറിനോട്. ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ വഴിയാണ് സഹായം നൽകുക. വീടുപണിപൂർത്തിയാക്കാനുള്ള പണമാണിതെന്നും തന്റെ പിതാവുണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവോ അതിനു തുല്യമായാണിത് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ബിന്ദുവിന്റെ ചിത കത്തിത്തീരുന്നതിനു മുമ്പെങ്കിലും സർക്കാർ ദയ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
