കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനം പൊതു ശ്മശാനത്തില്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്ന മൃതദേഹം ജീവനക്കാര്‍ കക്കൂസ് മുറിയില്‍ തള്ളിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കരിമുകള്‍ പള്ളിമുകള്‍ കളപ്പുരയ്ക്കല്‍ കെ.എ. ശശിധരന്റെ മൃതദേഹമാണ് മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനുവേണ്ടി ജീവനക്കാര്‍ വെള്ളമൊഴിച്ച് തീ കെടുത്തി ചാക്കില്‍ കെട്ടി കക്കൂസ് മുറിയില്‍ തള്ളിയത്.
FLASHNEWS