മു​ട്ടി​ല്‍ മ​രം​മു​റി: മു​ഖ്യ​പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി

ആ​ലു​വ: മു​ട്ടി​ല്‍ മ​രം മു​റി കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റു ചെ​യ്ത നാ​ല് പേ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. റോ​ജി അ​ഗ​സ്റ്റിന്‍, സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ന്‍റോ അ​ഗ​സ്റ്റിന്‍, ജോ​സു​കു​ട്ടി അ​ഗ​സ്റ്റിന്‍, പ്ര​തി​ക​ളു​ടെ ഡ്രൈ​വ​ര്‍ വി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. ബത്തേരി ജൂഡീഷല്‍ മജിസ്റ്റേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.

അ​റ​സ്റ്റി​ലാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​മ്മ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ വ​യ​നാ​ട്ടി​ല്‍ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.​സം​സ്കാ​ര​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​വ​ര്‍​പോ​കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് കു​റ്റി​പ്പു​റ​ത്ത് വാ​ഹ​നം ത​ട​ഞ്ഞു ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ത്തി​ച്ച പ്ര​തി​ക​ളെ എ​ഡി​ജി​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം ചെ​യ്തു. മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *