മുൻ യു എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യുമോണിയയും, ഹൃദയസംബന്ധമായ അസുഖങ്ങളും കാരണമാണ് മരണമെന്ന് കുടുംബം അറിയിച്ചു.
റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ 2001 മുതൽ 2009 വരെയാണ് ചെനി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. 1970-കളിൽ പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഒരു ദശാബ്ദക്കാലം ജനപ്രതിനിധി സഭയിൽ അംഗമായത്.

9/11 ആക്രമണങ്ങൾക്ക് ശേഷം അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ പ്രധാന ശില്പിയായിരുന്നു അദ്ദേഹം. 2003-ൽ ഇറാഖ് ആക്രമണത്തിന്റെ ആദ്യകാല വക്താക്കളിൽ ഒരാളും ചെനിയായിരുന്നു. പിന്നീട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത വിമർശകനായി അദ്ദേഹം മാറി.












