
ക്യാമറമാന്‍ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ വേണു തള്ളി. അടുത്തിടെ ഓണ്‍ലൈന്‍ മീഡിയകളിലാണ് ഇത്തരത്തിലൊരു വാര്‍ത്ത പരന്നത്.
അപര്‍ണ ഗോപിനാഥാണ് നായികയാവുന്ന ചിത്രത്തില്‍ ജയില്‍ നിന്ന് മോചിതനായ തടവുകാരന്റെ വേഷമാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയുടെ ജീവിതകഥ എഴുതാന്‍ എത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ വേഷമാണ് അപര്‍ണയ്ക്ക്.
പ്രതാപ് പോത്തന്‍, നെടുമുടി വേണു, ജോയ് മാത്യു, ശശി കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആര്‍.ഉണ്ണിയാണ് കഥ രചിക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് ഈ സിനിമ നിര്‍മിക്കുന്നത്.
