മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന്

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന്. രാവിലെ പത്തുമണിക്ക് മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് അധികസൗകര്യം ഒരുക്കിയിരിക്കുന്നത്.മന്ത്രിമാരായ കെ രാജൻ, പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ പങ്കെടുക്കും. ദുരിതബാധിതരായ തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ധനസഹായവും ഇന്ന് വിതരണം ചെയ്യും.

വെള്ളാർമല ജി.വി.എച്ച്.എസ് മേപ്പാടി ഗവ ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എൽ.പി സ്‌കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുക.

ഉരുൾപൊട്ടലിൽ നഷ്ടമായ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. റവന്യു മന്ത്രി കെ രാജൻ പാഠപുസ്തകങ്ങളുടെ വിതരണവും, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പഠനോപകരണവിതരണവും യൂണിഫോം വിതരണം വനംവന്യജീവി മന്ത്രി എ കെ ശശീന്ദ്രനും നിർവ്വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *