മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ​ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തും


കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. എങ്കിലും കേരളത്തിലെ വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രയുടെ സംഘടന ചുമതലയുള്ള നേതാവാണ് രമേശ് ചെന്നിത്തല. കെസി വേണുഗോപാലും നിലവിൽ ഡൽഹിയിലുണ്ട്.


ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽഗാന്ധിയെയും രമേശ് ചെന്നിത്തല കാണും. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു.

online news portal

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും കൊഴുത്തത്. നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെസി വേണുഗോപാല്‍ ഉയരട്ടെ എന്ന് കുറിപ്പില്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ വേണുഗോപാലിന് പിന്തുണയുമായെത്തി.



Sharing is Caring