മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികള്‍ക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയില്‍ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയില്‍ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.