മുഖ്യമന്ത്രി പദവി: സിദ്ധരാമയ്യയ്ക്ക് പടിയിറക്കം; ഇന്ന് മന്ത്രിമാരുമായി പ്രാതൽ വിരുന്ന്


ബെംഗളൂരു: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നു. രാവിലെ മന്ത്രിമാര്‍ക്കൊപ്പം ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രാവിലെ 9 മണിക്കാണ് ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ്. ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്‍ ശനിയാഴ്ചയാകും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയെ മത്സരിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. അതേസമയം സിദ്ധരാമയ്യയുടെ രാജി ഇന്ന് ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോത് മുംബൈയിലേക്ക് പോയി. വ്യക്തിപരമായ ആവശ്യാര്‍ത്ഥമാണ് യാത്രയെന്നാണ് വിശദീകരണം.




Sharing is Caring